മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ഹൈടെക് സെല്ലും സൈബർ ഡോമും അന്വേഷിക്കും

probe on cyber attack against journalists

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവരാണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ ഫേസ്ബക്ക് പോസ്റ്റുകളും മറ്റും സോഷ്യൽ മീഡികളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെ നിരവധിപേർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ ഡോം അന്വേഷണം പ്രഖ്യാപിച്ചത്.

Story Highlights probe on cyber attack against journalists

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top