കൊവിഡ് രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാരാണ് യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.
കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി ഏഴാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്‌നാടും ആന്ധ്രപ്രദേശുമാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ.
തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്കeണ് പുതിയതായി രേഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി ഉയർന്നു. ഡൽഹിയിൽ പ്രതിദിന കേസുകൾ കുറഞ്ഞു. രോഗമുക്തി നിരക്ക് 90.09 ശതമാനമായി ഉയർന്നു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി. രാജ്യത്ത് 24 മണിക്കൂറിനിടെ 47,746 പേർ രോഗമുക്തരായി.
Story Highlights -prime minister, covid resistance meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here