വൈറ്റ് ഹൗസിന് പുറത്ത് വെടിയുതിർത്ത അക്രമിയെ പിടികൂടി

അമേരിക്കയിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ് നടത്തിയ അക്രമിയെ പിടികൂടിയതായി വിവരം. പ്രാദേശിക സമയം 5.50തോടെയാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിന് ഇടയിൽ വെടിവയ്പ്പുണ്ടായത്. അതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ട്രംപിനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. പിന്നീട് വെടിവയ്പിനെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് പ്രസിഡന്റ് തന്നെയാണ്.
അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു വീഴ്ത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also : ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: വൈറ്റ് ഹൗസിന് സമീപം തീയിട്ടു; ട്രംപിനെ മാറ്റി
‘വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പുണ്ടായി. വേഗത്തിലാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. രഹസ്യ ഏജൻസികൾക്ക് നന്ദി രേഖപ്പെടുത്തട്ടെ, അവരുടെത് എപ്പോഴും പെട്ടെന്ന്, വളരെ അധ്വാനിക്കുന്നു.’ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
പോഡിയത്തിൽ പ്രസിഡന്റ് എത്തിച്ചേർന്ന ശേഷം ഒരു ഓഫീസറും വെടിവയ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സീക്രട്ട് സർവീസ് ട്വീറ്റ് ചെയ്തു. 17ത്ത് സ്ട്രീറ്റ് നോർത്ത് വെസ്റ്റിലും പെൻസിൽവാനിയ അവന്യൂ നോർത്ത് ഈസ്റ്റിലുമാണ് വെടിവയ്പുണ്ടായത്. ഒരു പുരുഷനും ഒരു സീക്രട്ട് സർവീസ് ഓഫീസറും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെന്നും ട്വീറ്റിലുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. വൈറ്റ് ഹൗസിൽ ആരും ഒളിച്ചുകടക്കുകയോ മറ്റോ ഉണ്ടായില്ലെന്നും സീക്രട്ട് സർവീസ് ട്വീറ്റ് ചെയ്തു.
Story Highlights – white house shoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here