ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം; മരണം മൂന്നായി; 110 പേർ അറസ്റ്റിൽ

ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മരണം മൂന്നായി. അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 110 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ശ്രീനിവാസ് മൂർത്തിയുടെ വീടിന് പരിസരത്തേക്ക് പ്രതിഷേധിച്ച് എത്തിയവർ നിരവധി വാഹനങ്ങൾ തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവത്തിൽ നവീനെ പൊലീസ് അറസ്റ്റു ചെയ്തു.

നിലവിൽ സ്ഥിതി പൂർണമായും ശാന്തമായതായി കമീഷണർ കമൽ പാന്ത് പറഞ്ഞു. ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെ ജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights Bengaluru police firing, Facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top