വീണ്ടും വൈറലായി ആവർത്തന; ഇത്തവണ അനുകരിച്ചത് മുഖ്യമന്ത്രിയെ

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അനുകരിച്ച് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേട്ടിയ കൊച്ചുമിടുക്കിയാണ് ആവർത്തന. അന്ന് നിയമസഭയിലെ കെ കെ ശൈലജയുടെ കലിപ്പൻ പ്രസംഗം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആവർത്തന കുട്ടിയെ കെ കെ ശൈലജ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

Read Also : ‘എന്താ പെണ്ണിന് കുഴപ്പം?’ വൈറലായി കുഞ്ഞു ‘ആരോഗ്യ മന്ത്രി’; അഭിനന്ദിച്ച് കെ കെ ശൈലജ

ഇപ്പോൾ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞ് ടിക് ടോക് താരം. മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആവർത്തന പകർത്തിയിരിക്കുന്നത്. അതും ആവർത്തന അഭിനയിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ ഒരു പ്രസക്ത ഭാഗം എടുത്താണ്.

അയോധ്യാ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകുന്ന മുഖ്യമന്ത്രിയാണ് വിഡിയോയിൽ. കണ്ണട വച്ച് വെള്ള ഷർട്ട് ഇട്ട് ഗൗരവമായി ഉത്തരം നൽകുന്ന മുഖ്യമന്ത്രിയെ അതേപടി പകർത്തിയിട്ടുണ്ട് കുട്ടി. കണ്ണട വച്ച് വെള്ള ഷർട്ടിട്ട് മൈക്കയ്ക്ക് മുന്നിലിരിക്കുന്ന മുഖ്യമന്ത്രിയെ ആവർത്തന ആവർത്തിച്ചിരിക്കുന്നു. തലമുടിയും നരപ്പിച്ചിട്ടുണ്ട്. ഗ്ലാസും പേപ്പറും എല്ലാം തയാറാക്കി മുൻപിൽ വച്ചിട്ടുണ്ട്. ‘രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെർഫോമൻസ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക..’എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. ആവർത്തനയുടെ ഈ വിഡിയോയും വൈറലായിരിക്കുകയാണ്.

Story Highlights avarthana viral video, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top