Advertisement

ഡൽഹി കലാപത്തിന്റെ ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം

August 12, 2020
Google News 2 minutes Read

ഡൽഹി കലാപത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിർണായക പങ്കുവഹിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം. ‘ദി കാരവൻ’ മാഗസിനിലെ മൂന്ന് മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണം നടന്നത്. വടക്കു കിഴക്കൻ ഡൽഹിയിലാണ് സംഭവം നടന്നത്.

പ്രഭ്ജീത് സിംഗ്, ഷാഹിദ് തിവാരി, വനിത മാധ്യമപ്രവർത്തക എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.
വനിത മാധ്യമപ്രവർത്തകയ്ക്ക് നേരെ ആൾക്കൂട്ടം അസഭ്യവർഷം ചൊരിയുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്തു.

Read Also : ഡൽഹി കലാപം; ജാമിഅ മില്ലിയ വിദ്യാർത്ഥി ആസിഫ് തൻഹ അറസ്റ്റിൽ

വർഗീയ പരാമർശങ്ങളുമായാണ് ആക്രമണമുണ്ടായതെന്ന് ‘കാരവൻ’ മാഗസിൻ എക്‌സിക്യുട്ടീവ് എഡിറ്റർ വിനോദ്.കെ.ജോസ് ഫേസ്ബുക്കിൽ കുറിച്ചു. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിനോദ്. കെ. ജോസ് കൂട്ടിച്ചേർത്തു.

Story Highlights Mob attack, Caravan magazine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here