Advertisement

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതി സങ്കീര്‍ണം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 266 പേര്‍ക്ക്

August 12, 2020
Google News 1 minute Read
covid 19, coronavirus, ernakulam

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതി സങ്കീര്‍ണമായി തുടരുന്നു. ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 255 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് ഇത്രയധികം പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റി.

നാളെ മുതല്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും.ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ രോഗ സാധ്യത കുറയുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകുന്നേരം 3 വരെ പ്രവര്‍ത്തനാനുമതി നല്‍കി. തീരമേഖലയ്ക്ക് പുറമെ നഗര ഗ്രാമീണ മേഖലകളിലും കൂടുതല്‍ കൊവിഡ് രോഗികളുണ്ട്. ഓഗസ്റ്റ് 10ന് മരിച്ച മരിയാപുരം സ്വദേശി കനകരാജിന്റെ (50) പരിശോധന ഫലം പൊസിറ്റീവായി. ജില്ലയില്‍ ഇന്ന്180 പേര്‍ രോഗമുക്തരായി. 3109 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.

Story Highlights covid 19, coronavirus, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here