ചികിത്സയിലിരിക്കെ മരിച്ച ചാലക്കുടി സ്വദേശിക്ക് കൊവിഡ്

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റ് കൊട്ടേക്കാട്ടുപറമ്പില്‍ രാമകൃഷ്ണന്‍ (68) ആണ് കൊവിഡ് സ്ഥിരീകരിച്ചത്.

കറുകുറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊട്ടാറ്റ് ചായക്കട നടത്തുന്ന ഇദ്ദേഹം ചൊവാഴ്ച കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് ഇന്നാണ് അറിഞ്ഞത്. നിരവധി ആളുകളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുള്ളതായാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top