Advertisement

ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

August 12, 2020
Google News 1 minute Read
Secretariat fire ramesh chennithala

ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി അവ്യക്തതകള്‍ തുടരുന്നുവെന്നും കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രേഖകള്‍ തനിക്കും നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

ലൈഫ്മിഷന്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണ പദ്ധതിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറക്കുകയാണ് പ്രതിപക്ഷം. സര്‍ക്കാരിന് ഒന്നും മറക്കാന്‍ ഇല്ലെങ്കില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടു. റെഡ്ക്രസന്റും സര്‍ക്കാരും, റെഡ് ക്രസന്റും യൂണീറ്റാക്കും തമ്മില്‍ ഉള്ള മുഴുവന്‍ കരാര്‍ രേഖകളും പുറത്തുവിടണമെന്നാണ് ആവശ്യം.

വിദേശ കമ്പനികളോ സ്ഥാപങ്ങളോ സര്‍ക്കാര്‍ പദ്ധതികളില്‍ നേരിട്ടോ പരോക്ഷമായോ ഇടപെടുന്നതും പണം ചിലവഴിക്കുന്നതും കോടികള്‍ കമ്മീഷന്‍ നല്‍കുന്നതും സംസ്ഥാനത്തിന്റെ പദ്ധതി നിര്‍വഹണ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ഒന്നാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. റെഡ്ക്രസന്റുമായി മുഖ്യമന്ത്രി ഗള്‍ഫില്‍ ചര്‍ച്ച നടത്തിയപ്പോള്‍ സ്വപ്ന ഒപ്പമുണ്ടായിരുന്നോ, ധാരണാപത്രം ഒപ്പിടുന്ന വേളയില്‍ സ്വപ്നയുടെ സാന്നിധ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Story Highlights documents of Life Mission project: Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here