Advertisement

ഇടിഞ്ഞ് വീഴാറായ ഒറ്റ മുറി വീട്ടിൽ ഭിന്നശേഷിക്കാരിയായ മകളുമൊത്ത് ഹൃദ്രോഗിയായ അമ്മ; ദുരിത ജീവിതം

August 12, 2020
3 minutes Read

ഇടിഞ്ഞ് വീഴാറായ ഒറ്റ മുറി വീട്ടിൽ സുമനസുകളുടെ സഹായം തേടി ഒരമ്മയും മകളും. എൺപത് ശതമാനം അംഗപരിമിതിയുള്ള മകളെയും കൊണ്ടാണ് അറുപത് കഴിഞ്ഞ ഈ അമ്മ കഴിയുന്നത്. എറണാകുളം കതൃക്കടവ് ഫാദർ മാനുവൽ റോഡിലെ ലീലാമ്മ റോയ്‌യും മകളുമാണ് കനിവ് തേടുന്നത്. വീട്ടിൽ എലിയും വെള്ളവുമാണെന്നും മകൾ റോസ് മോൾ പറയുന്നു. നടക്കാൻ സൗകര്യമുള്ള വീട് വേണമെന്നാണ് റോസിന്റെ ആഗ്രഹം.

മഴയത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയും ഇടിഞ്ഞ് വീഴാറായ ചുമരുകളുമുള്ള ഒറ്റ മുറി വീട്ടിലാണ് ഇവർ ജീവിക്കുന്നത്. അമ്മ ലീലാമ്മ ഹൃദ്രോഗിയാണ്. റോസ് മോൾ മുഴുവൻ സമയവും വീൽ ചെയറിലും. പഠിക്കാൻ മിടുക്കിയായ റോസ് ടീച്ചറുടെ സഹായത്തോടെ പ്ലസ്ടു വരെ പഠിച്ചു. ഇനിയും പഠിക്കണമെന്നാണ് റോസിന്റെ ആഗ്രഹം.

Read Also : കുട്ടനാട്ടിൽ മഴ ദുരിതം വിതച്ചു; വ്യാപക കൃഷി നാശം

മഴക്കാലമായാൽ വീടിനകം മുഴുവൻ അഴുക്ക് വെള്ളം നിറയും. കൂടെ ഇഴ ജന്തുക്കളുമുണ്ടാകും. അമ്മ ലീലാമ്മ ഹൃദ്രോഗിയായതോടെ അതൊന്നും വൃത്തിയാക്കാൻ കഴിയാതെയായി. ഉണ്ടായിരുന്ന കക്കൂസ് ഇടിഞ്ഞ് പൊളിഞ്ഞ് കാട് പിടിച്ച് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും ആരും ഇവരെ തിരിഞ്ഞ് നോക്കിയില്ല. അടച്ചുറപ്പുള്ള സുരക്ഷയുള്ള ഒരു വീടെന്നതാണ് ഇരുവരുടേയും ഇപ്പോഴത്തെ സ്വപ്നം.

Story Highlights mother and daughter in poor living condition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top