പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ തീരുമാനം

pettimudi disaster affected will be rehabilitated

പെട്ടിമുടി ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ തീരുമാനം.

കരിപ്പൂർ വിമാന ദുരന്തത്തിലും പെട്ടിമുടി ഉരുൾ പൊട്ടൽ ദുരന്തത്തിലും ഇരയായവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയിലെ വ്യത്യാസം വിമർശനത്തിനിടയാക്കിയിരുന്നു. പെട്ടിമുടിയിൽ ഇരയായവരുടെ ആശ്രിതർക്ക് പുനരധിവാസം കൂടി ഉറപ്പു വരുത്തേണ്ടതുണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം. പുനരധിവാസം ഉറപ്പാക്കുമെന്നും എങ്ങനെ വേണമെന്നതിൽ വിശദ ചർച്ച പിന്നീട് നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതിനിടെ വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ റിട്ട ജില്ലാ ജഡ്ജ് പി കെ ഹനീഫ കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു .കേസ് ആദ്യം അന്വേഷിച്ച പൊലീസിന് പ്രത്യേകിച്ച് എസ് ഐ പി സി ചാക്കോ ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ടിലുണ്ട്. പ്രോസിക്യൂട്ടർമാരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുൻ വർഷത്തേതുപോലെ ബോണസ് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Story Highlights pettimudi landslide, rehabilitation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top