മൂന്നാർ മണ്ണിടിച്ചിൽ : കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും

മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷ് (40 ) നെയാണ് കാണാതായത്. ( munnar landslide search continues )
ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടത്. കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.
തുടർന്ന് കാണാതായ വ്യക്തിക്കായി തെരച്ചിൽ തുടർന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി ഇന്നലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Story Highlights: munnar landslide search continues
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here