Advertisement

സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം

August 12, 2020
Google News 1 minute Read
sanjay dutt diagnosed with cancer

സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു.നാലാം ഘട്ടത്തിലുള്ള ശ്വാസകോശാർബുദമാണ് താരത്തിന്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സജ്ഞയ് ദത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത് ചികിത്സയ്ക്കായി പോകുമെന്ന് താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായി. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന താരം ട്വിറ്ററിലൂടെ തന്റെ സുഖവിവരം അറിയിച്ചിരുന്നു.

‘ഞാൻ സുഖമായിരിക്കുന്നുവെന്ന് എല്ലാവരേയും അറിയിക്കുന്നു. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും പരിചരണത്തിന്റെ ഫലമായി ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്ന് കരുതുന്നു’ താരം ട്വിറ്ററിൽ കുറിച്ചു.

സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്തും താരത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ചിരുന്നു. എല്ലാ ടെസ്റ്റും പൂർത്തിയാക്കിയ ശേഷം സഞ്ജയ് ദത്ത് ആശുപത്രി വിടുമെന്നും പ്രിയ അറിയിച്ചു. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത മക്കൾക്കൊപ്പം ദുബായിലാണ്.

Story Highlights sanjay dutt diagnosed with cancer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here