പെരുമ്പാവൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

പെരുമ്പാവൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ഒക്കൽ താന്നിപ്പുഴയിലാണ് സംഭവം. താന്നിപ്പുഴവരയിൽ വീട്ടിൽ ചന്ദ്രന്റെ മകൾ സാന്ദ്ര(23)യാണ് മരിച്ചത്.

ഇന്നലെ രാത്രി 10.10 നാണ് സംഭവം. വീട്ടിലെ മുറിയിൽ വച്ച് സാന്ദ്ര സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട അവസ്ഥയിലായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. പെരുമ്പാവൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Story Highlights suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top