ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുൻ എംഎൽഎയെ ആംആദ്മി സസ്‌പെൻഡ് ചെയ്തു

ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ എംഎൽഎയെ ആംആദ്മി സസ്‌പെൻഡ് ചെയ്തു. മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ ജർണയിൽ സിംഗിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്.

ആംആദ്മി മതേതര പാർട്ടിയാണെന്നും ഒരു മതത്തേയും അവഹേളിക്കുന്നത് ശരിയല്ലെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മതത്തെ അവഹേളിക്കുന്ന ആർക്കും പാർട്ടിയിൽ സ്ഥാനമില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതേസമയം, പോസ്റ്റ് ഇട്ടത് താനല്ലെന്നാണ് ജർണയിൽ സിംഗിന്റെ വിശദീകരണം. ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത മകൻ അബദ്ധത്തിൽ ഇട്ട പോസ്റ്റാണതെന്നും അദ്ദേഹം പറയുന്നു.

Read Also : എസ്ഡിപിഐയെ നിരോധിക്കണമെന്ന് കർണാടക സർക്കാർ

2015 ൽ രജൗരി ഗാർഡൻ മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയ വ്യക്തിയാണ് ജർണയിൽ സിംഗ്. പ്രകാശ് സിംഗ് ബാദലിനെതിരായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അദ്ദേഹം സീറ്റ് ഒഴിഞ്ഞത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ അദ്ദേഹം പാർട്ടിയുമായി അകന്നിരുന്നു.

Story Highlights AAP, Facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top