Advertisement

കൊവിഡ് ചികിത്സയിലിരുന്ന ആലുവ സ്വദേശി മരിച്ചു

August 13, 2020
Google News 1 minute Read
aluva man in covid treatment passes away

കൊവിഡ് പൊസിറ്റീവായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പിൽ അബ്ദുൽ ഖാദർ (73) മരിച്ചു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവി ലാബിലേക്കയച്ചു. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദവും ഉണ്ടായിരുന്നു. മരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ സ്രവം എൻഐവി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് രാവിലെ കണ്ണൂർ പടിയൂർ സ്വദേശി സൈമൺ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കൊവിഡ് മരണമാണ് ഇത്. കൊവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ഫലം ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവ് ആയത്. രണ്ടാമത്തെ പരിശോധനാഫലം വന്നിട്ടില്ല. കൊവിഡിന് പുറമേ ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു.

Story Highlights aluva, covid treatment, passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here