Advertisement

മനസിന്റെ നന്മയെ തകർക്കാൻ കൊവിഡിന് കഴിയില്ല; ഓട്ടോറിക്ഷയിൽ മറന്നുവച്ച പണം തിരികെ ഏൽപ്പിച്ച് ഹബീബ്

August 13, 2020
Google News 1 minute Read

കൊവിഡ് ജീവിതത്തിന്റെ ഗതിമുട്ടിച്ചു. എങ്കിലും ഉള്ളിലെ നന്മയെ കെടുത്താൻ കൊവിഡിന് കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ ഹബീബ്. ഓട്ടോയിൽ യാത്രികൻ മറന്ന് വച്ച പണമടങ്ങുന്ന ബാഗുമായി ഹബീബ് ഉടമയെ അന്വേഷിച്ച് നഗരം മുഴുവൻ ചുറ്റി. ഒടുവിൽ ഉടമയെ കണ്ടെത്താനാകാതെ ബാഗുമായി പൊലീസ് സ്റ്റേഷനിലേക്ക്…

ഹൈദരാബാദിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മുഹമ്മദ് ഹബീബ്. രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റണം, ഓട്ടോ ഉടമയ്ക്ക് നിത്യവും കൊടുക്കാനുളള വാടകയ്ക്കുളള പണം കണ്ടെത്തണം. ഇവയൊക്കെയാണ് ഓട്ടോറിക്ഷയുമായി ഇറങ്ങുമ്പോൾ ഹബീബിന്റെ മനസിൽ നിറയുന്ന ചിന്തകൾ. അന്നും പതിവുപോലെ ഓട്ടോയുമായിറങ്ങിയ ഹബീബിനെ സിദ്ദിയാംബർ ബസാറിലേക്ക് രണ്ടു സ്ത്രീകൾ ഓട്ടം വിളിച്ചു.
അവരെ സ്ഥലതെത്തിച്ച ശേഷം വെള്ളം കുടിക്കാൻ കുപ്പി എടുത്തപ്പോഴാണ് ഓട്ടോറിക്ഷയുടെ ബാക്ക് സീറ്റിലെ ബാഗ് ഹബീബിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ബാഗിലെന്താണെന്നറിയാതെ ഭയന്ന ഹബീബ് ഉടൻ സ്ത്രീകളെ ഇറക്കിയ സ്ഥലത്തേക്ക്് തിരികെ എത്തി. എന്നാൽ, അവരെ കണ്ടെത്താനായില്ല. തുടർന്ന് തന്റെ ഓട്ടോ ഉടമയുടെ അടുത്തേക്ക് ഹബീബ് ബാഗുമായെത്തി. ഇരുവരും ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് അതിൽ പണമാണെന്ന് കണ്ടെത്തിയത്. യാത്രക്കാരെ തിരഞ്ഞ് നടക്കുന്നതിലും നല്ലത് ബാഗ് പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ പോയപ്പോഴാണ് യാത്രക്കാരായ സ്ത്രീകൾ പരിതിയുമായി അതിന് മുൻപ് തന്നെ സ്റ്റേഷനിൽ എത്തിയത്. ശേഷം ഹബാബ് യാത്രക്കാരെ തിരിച്ചറിയുകയും 1.4 ലക്ഷം രൂപ അടങ്ങുന്ന ബാഗ് അവരെ ഏൽപ്പിക്കുന്നത്. ബാഗ് തിരികെ കിട്ടിയ സന്തോഷസൂചകമായി അവർ 5000 രൂപ ഹബീബിന് നൽകുകയും ചെയ്തു.

ബാഗ് തിരിച്ചുകിട്ടിയതിൽ അവർക്ക് വളരെ സന്തോഷമുണ്ട്. അവർ എന്നോട് നന്ദി പറഞ്ഞു. അവരെ ഇറക്കി മടങ്ങും വഴി വേറെ യാത്രക്കാർ ഓട്ടോയിൽ കയറാതിരുന്നത് നന്നായിയെന്ന് ഹബീബ് പറഞ്ഞു.

ഹബിബ് അത് ആദ്യമായല്ല ഓട്ടോയിൽ മറന്നുവെച്ച ബാഗ് യാത്രക്കാർക്ക് തിരികെയെത്തിക്കുന്നത്. ഒരും റംസാൻ കാലത്ത് ഒരു ബാഗ് നിറയെ വസ്ത്രങ്ങൾ മറന്നുവച്ചവരെ കണ്ടെത്തി അതവരെ ഏൽപ്പിച്ചിരുന്നു.

Story Highlights -habeeb auto driver, return money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here