Advertisement

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 13, 2020
Google News 25 minutes Read
K K SHAILAJA

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

https://www.facebook.com/24onlive/photos/a.1823108557750677/3312162955511889/?type=3&__xts__%5B0%5D=68.ARBy2IUliLbtG4Qjsdf9LcOhGpmoptgEhTlU0zrAylFyBFyRllUn-XwZE_gsoEjd6ujx3jpUb9wzzS7B6A6_jeMlboV9ohEQjEZttxP_3TuzFz_7XQMKZiWCUwGOYfzHyrb3kpLq16R4JjVbriYqriS5JVY6PaQELnm8F6vikjBOcTgRoqvzR7pvmh93jMSWJKTRwIiI-Rl2JMZbXn_uHO0jrM7_qvzvaZ6oCqdXxaJ4jM5NC8hon2AH33TZC4bhQupfinJbXWzIIGfXSTM_MnaoP6L34hhC4W8bR2MG3AuvByR5QfczaDHjZXJ0jCMv69NF3OxsUpWn29cQPtefLXSULcq4&__tn__=-R

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 434
  • പാലക്കാട് – 202
  • മലപ്പുറം – 202
  • എറണാകുളം – 115
  • കോഴിക്കോട് – 98
  • കാസര്‍ഗോഡ് – 79
  • പത്തനംതിട്ട – 75
  • തൃശൂര്‍ – 75
  • കൊല്ലം – 74
  • ആലപ്പുഴ – 72
  • കോട്ടയം – 53
  • ഇടുക്കി – 31
  • കണ്ണൂര്‍ -27
  • വയനാട് – 27
https://www.facebook.com/24onlive/photos/a.1823108557750677/3312175105510674/?type=3&__xts__%5B0%5D=68.ARBm3yDxGoqVk_um6oU1sOquaztSdUNykGYdhlvT0zBfD5JsLHHNuEyj_Kljp9ASK98nxnnh82Rrkx4stQtP_4uS3e2kw8kEUMr_eaqsix2M58mA6pdSgvdRZOuAjXwPRz5y8chbk1noJd6qLZS2Tp4A_EihJX-vLEP06TAXq-LWQDnPLzW-ALCllLV3jjxJtfDhx094nXgQ2f-XrCyhuZsUOdGr_y6GoTZfnMsmAMAEcgz-MicVsVCWXRJzDIEKSRtHJyzLolPy_gxiMuuIs-7KDim4GYFIef3DmmmWzICXJ4AMAsK25kCPspNdGrxBHsXEpQ2W7jnzjW8XasM_g9ACO887&__tn__=-R

സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഏഴിന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ഓഗസ്റ്റ് എട്ടിന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ഓഗസ്റ്റ് 10 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

https://www.facebook.com/24onlive/photos/a.1823108557750677/3312178262177025/?type=3&__xts__%5B0%5D=68.ARDwi4rLxdrXfI9AefhZa9yXiNJ6vUO4wvxcG-IxSgJljIw-UTEEsNOYPmePV_Xxb9EHq6P—6JcT9Wc7m4J3lb7CBu9wknKtJGQZafQSDtgIxJ_ac1KflzmUwxZcGWXUTLxqoyLtHdBEkANuyb0WvKmlew3eNG4alu8lKJjKlc-0e7EBjv93eyn7v1ooKEWaIIZpMDZkH9ycWAwcy6VozTlmsNj3eNtkaozeg9wSU-h0COcUG0wvOCSEdv_81MZZDGXmSzGDo7XsWxGe76Ag2cA4FCF_lrQYacNpyyhk4OWhKZiKFl5Wez9vk72IMkN0aJsRz0cE52yfOoKjzSFM5i04jb&__tn__=-R

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 428
  • മലപ്പുറം – 180
  • പാലക്കാട് – 159
  • എറണാകുളം – 109
  • കോഴിക്കോട് – 83
  • തൃശൂര്‍ – 73
  • കാസര്‍ഗോഡ് – 71
  • കൊല്ലം – 64
  • ആലപ്പുഴ – 59
  • പത്തനംതിട്ട – 44
  • കോട്ടയം – 43
  • വയനാട് – 27
  • കണ്ണൂര്‍ – 21
  • ഇടുക്കി – 19

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച്, മലപ്പുറം ജില്ലയിലെ നാല്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ രണ്ട് വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ അഞ്ച് ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 197
  • എറണാകുളം – 109
  • കൊല്ലം – 73
  • ആലപ്പുഴ – 70
  • പാലക്കാട് – 67
  • മലപ്പുറം – 61
  • തൃശൂര്‍ – 47
  • വയനാട് – 30
  • കാസര്‍ഗോഡ് – 28
  • കണ്ണൂര്‍ – 25
  • ഇടുക്കി – 22
  • കോട്ടയം – 17
  • കോഴിക്കോട് – 12
  • പത്തനംതിട്ട – 8
https://www.facebook.com/24onlive/videos/694413991416433/

ഇതോടെ 13,839 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,692 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,061 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 12,683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1670 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid confirmed 1564 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here