Advertisement

ലോക്ക്ഡൗൺ കാലം ചൂഷണം ചെയ്ത് വൃക്ക മാഫിയ; കൊച്ചിയിൽ മാത്രം അഞ്ച് പേർക്ക് വൃക്ക നഷ്ടമായി

August 13, 2020
Google News 2 minutes Read
organ mafia grips kochi 24 exclusive

കൊവിഡിന്റെ മറവിൽ സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ പിടിമുറുക്കുന്നു. ലോക്ഡൗൺ കാലത്ത് കൊച്ചിയിൽ മാത്രം അഞ്ച് വീട്ടമ്മമാർക്ക് വൃക്ക നഷ്ടപെട്ടു. മുപ്പതിലധികം പേർ ഇതിനകം വൃക്ക വിറ്റെന്ന് ഏജന്റുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്.

കടബാധ്യതയും, കഷ്ട്ടപാടുമുള്ള വീട്ടമ്മമാരെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്താണ് അവയവ കച്ചവട മാഫിയ വലയിൽ വീഴ്ത്തുന്നത്. കൊവിഡ് കാലത്തെ ദാരിദ്ര്യം മൂലം അഞ്ച് വീട്ടമ്മമാരാണ് കൊച്ചിയിലെ രണ്ട് കോളനികളിൽ വ്യക്ക കച്ചവടം നടത്തിയത്. ഇനിയും ആറ് വീട്ടമ്മമാർ വൃക്ക വിൽപ്പനയ്ക്ക് തയ്യാറായി നിൽക്കുകയാണ്.

കൊച്ചിയിലെ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഒരു വൃക്ക വിൽപ്പന സംഘത്തെ ട്വന്റിഫോർ സംഘം സമീപിച്ചു. ഈ വിൽപന സംഘത്തിൽ നിന്നാണ് ട്വന്റിഫോറിന് വൃക്ക മാഫിയയുടെ പ്രവർത്തനത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുന്നത്. ഇതിനോടകം 30 ലധികം വീട്ടമ്മമാരുടെ വ്യക്കകൾ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് ഈ ഏജന്റുമാർ ട്വന്റിഫോറിനോട് പറയുന്നത്.

ഒരാളുടെ വ്യക്ക വിൽപ്പന നടത്തുന്നതിലൂടെ 20 ലക്ഷത്തിലധികം രൂപയാണ് ഏജന്റുമാർ കമ്മീഷനായി കൈക്കലാക്കുന്നത്. ദുരിതം അനുഭവിക്കുന്ന വീട്ടമ്മമാരെ കണ്ടെത്താൻ സ്ത്രീകളെ തന്നെയാണ് അവയവ കച്ചവട മാഫിയ ഏജന്റുമാരായി നിയമിച്ചട്ടുള്ളത്.

Story Highlights organ mafia grips kochi 24 exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here