ഐസ്‌ക്രീം കഴിച്ച് പതിനാറുകാരി മരിച്ച സംഭവം കൊലപാതകം; സഹോദരന്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ് ബളാലില്‍ ഐസ്‌ക്രീം കഴിച്ച് പതിനാറുകാരി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.
സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് അഞ്ചിനാണ് ബളാലില്‍ സ്വദേശി ആന്‍മേരി മരിച്ചത്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്താണ് സഹോദരന്‍ ആല്‍ബിന്‍ ആന്‍മേരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബങ്ങളെ ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ആല്‍ബിന്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍മേരി മരിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. മരണശേഷം കുട്ടി കൊവിഡ് പരിശോധന നടത്തിയിരുന്നു. കൊവിഡ് സംശയം ഉയര്‍ന്ന സഹാചര്യത്തില്‍ മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. ആന്‍മേരി മരിച്ചതിന് പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യൂന്നുര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആന്‍മേരിയുടെ മരണത്തിന് നാലു ദിവസം മുന്‍പ് ആല്‍ബിന്‍ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയെന്നാണ് വിവരം.
Story Highlights – Sixteen-year-old girl murder; Brother in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here