ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ്; സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. പുതുതായി എത്തിയ ആവശ്യങ്ങൾ വിധി പറഞ്ഞ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു ലളിത് വ്യക്തമാക്കി.

ഉപദേശക സമിതി അധ്യക്ഷനായി മലയാളിയായ റിട്ടയേർഡ് കേരള ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവർമ ആവശ്യപ്പെട്ടിരുന്നു. ചുമതലയൊഴിയാൻ അനുമതി തേടി ക്ഷേത്രം എക്‌സിക്യുട്ടീസ് ഓഫീസർ വി. രതീശൻ സമർപ്പിച്ച അപേക്ഷയും കോടതി അടുത്തയാഴ്ച പരിഗണിക്കും.

Story Highlights -sreepadmanabhaswami temple case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top