Advertisement

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 14, 2020
Google News 31 minutes Read
k k shailaja

സംസ്ഥാനത്ത് 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യ വകുപ്പ് മന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

https://www.facebook.com/24onlive/photos/a.1823108557750677/3315184575209727/?type=3&__xts__%5B0%5D=68.ARCLAGHZ35ohTjrxDFSgIcJZmH81CIQ272lMm_UzN3CTqaoZdv0YOYM7V3n5rbfhJxpVrFybvobmOUc9pWENqAGFDArn-Dpq6rUpvZo1qvpcI7XKUBmRWN55cjwrLd_IGR3bJM7ZBNIwZYfDg0i1O1GCajpb2cxCO2cyADCq-6NOj0jjR2LCVoOLHl_OLVpAQlvRCO8HqJP37BplojuE5bI4hIqawBJ9XJE9IquC8tZBbSGAFlDEfo8PXZLWX3Hb700CRaA-p1XR0-oaLVEPFxhQtpQESlsQORWo9DCzUyYOtjgJB73tcmA9cex1jUSo0zl9p3WjoWMBTdffH3r-aeeYjpEz&__tn__=-R

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 310
  • മലപ്പുറം – 198
  • പാലക്കാട് – 180
  • എറണാകുളം – 114
  • ആലപ്പുഴ – 113
  • കോട്ടയം – 101
  • കോഴിക്കോട് – 99
  • കണ്ണൂര്‍ – 95
  • തൃശൂര്‍ – 80
  • കൊല്ലം – 75
  • ഇടുക്കി – 58
  • വയനാട് – 57
  • കാസര്‍ഗോഡ് – 49
  • പത്തനംതിട്ട – 40
https://www.facebook.com/24onlive/photos/a.1823108557750677/3315195105208674/?type=3&__xts__%5B0%5D=68.ARBx4_3eIh5ngZAgiLF4QwWeYEcNFgiUNbMyDu7cbpcc9EISG1Uv-PC8rKJiCnihjUyHRIBwG7PmugYGpKbZJPPth5d1KXYHfAdS9_b2nN7ftHbvarNI9fmY4R2I6h4rZ4FBBDl7Hr_WgbJHFIlHGKMUCKuH4Lw3lXd_35Nji0YlEYq5x-eFZY7U2ysDDC0-UGWw1J2Aq4gyvrHLD3sVDqEhpyKzUc3fXpBluda5tIk01vtqcyryq4KjUgu60LPsldLTeOMqy4zD6Neg0isrJWHPxS1r8w0H54ya5C-g9ijTI3bBHqs5prBpVkdJA2iF_x584pE7WWinCuxt2qEUVR7mTRtt&__tn__=-R

ഇന്ന് 10 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ഓഗസ്റ്റ് 11 ന് മരണമടഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60), ഓഗസ്റ്റ് 12ന് മരണമടഞ്ഞ എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി തങ്കപ്പന്‍ (70), ഓഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), ഓഗസ്റ്റ് എട്ടിന് മരണമടഞ്ഞ തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65), ഓഗസ്റ്റ് ഒന്‍പതിന് മരണമടഞ്ഞ എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

https://www.facebook.com/24onlive/photos/a.1823108557750677/3315201501874701/?type=3&__xts__%5B0%5D=68.ARBN84uss1_WRpjBixmRSS4IEte84pgd06zc0Qt0pkBBlQDL9fPIz8nY9xPDrz_qQgxGxUlscHHEXmCrsOqT_wwuHyjxjcQDKbB1aNS8bvU8zXBt2rlY1iJZIRK3FweJ1-sSU339fQnnoCmVGpsorc5BHqTViD8JMmTODb97sksxJdMP3vojqoN-4iRWcYP8IAQweXOEBBVkvvd_bud-K98g6Ik_3b1_rd_bHHajRk9ordeGo_2-Jzzt1XH9HhvdujzicWn00zsvi4x_4Zq_hiw6XpIgcp1z7HqOSQgF0nnzxORkwLDuvIVpc8OBSjfwaFIuXIfsG5vo5J182BzfGUlkM8Lu&__tn__=-R

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 300
  • മലപ്പുറം – 173
  • പാലക്കാട് – 161
  • എറണാകുളം – 110
  • ആലപ്പുഴ – 99
  • കോട്ടയം – 86
  • കോഴിക്കോട് – 85
  • തൃശൂര്‍ – 68
  • കൊല്ലം – 65
  • കണ്ണൂര്‍ – 63
  • വയനാട് – 56
  • കാസര്‍ഗോഡ് – 34
  • ഇടുക്കി – 31
  • പത്തനംതിട്ട – 23
https://www.facebook.com/24onlive/photos/a.1823108557750677/3315265948534923/?type=3&__xts__%5B0%5D=68.ARC_YXvzkvFAINhaDzUKQnPAxco5Ew_lg_bNDiodpn296IVVMifu2bXYuxQAyNeVld5HrCKZXk-ckpQknlWmwaPyPlQOpqY_CQrIOJ6JRQrt2UENr5RNi1thM_kBfa4yIihR4xPEasW2UPAWxZJ7r-KFydldzPpaHYRD9x51KpQ_bEIapYnrN_M2QnuDwDq6_kOu0huQhsl6dck9X467UhY7DX-CINxiWdo2On9D-AfeUOWFeqk8BcvCGAiDvrwZseAsyYHWrPFOAmiYB_AFCWWK8yr6mrlTIZzhJasJjJbBI0tfDSbPPfaDjrjQyAGPUUShqUwK62pCKvG_hOTCO8pLki2B&__tn__=-R

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ എട്ട്, മലപ്പുറം ജില്ലയിലെ ആറ്, തിരുവനന്തപുരം ജില്ലയിലെ അഞ്ച്, കോഴിക്കോട് ജില്ലയിലെ നാല്, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • മലപ്പുറം – 424
  • തിരുവനന്തപുരം – 199
  • കോഴിക്കോട് – 111
  • പാലക്കാട് – 91
  • എറണാകുളം – 87
  • കണ്ണൂര്‍ – 75
  • ആലപ്പുഴ – 66
  • തൃശൂര്‍ – 53
  • കാസര്‍ഗോഡ് – 51
  • കോട്ടയം – 48
  • വയനാട് – 33
  • പത്തനംതിട്ട – 32
  • കൊല്ലം – 26
  • ഇടുക്കി – 8
https://www.facebook.com/24onlive/videos/747007886083776/

ഇതോടെ 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 1569 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here