സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ്. മുഹമ്മദലി, ഇബ്രാഹിം, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരെയാണ് ചോദ്യം ചെയ്യുക.
കേസിലെ നാല് പ്രതികളും റമീസിനും ജലാലിനും വേണ്ടി സ്വർണ്ണം വിവിധയിടങ്ങളിൽ എത്തിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസും ഇവരെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ അനുമതി തേടും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ കോഴിക്കോട്ടെ ജ്വല്ലറി ഉടമയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഷംസുദ്ദീൻ എന്നയാളെയാണ് ചോദ്യം ചെയ്യുക. കള്ളക്കടത്ത് സ്വർണ്ണം വാങ്ങിയവരിൽ ഇയാളും ഉൾപ്പെട്ടിരുന്നുവെന്ന് വ്യക്തമായിരുന്നു.
Read Also :സ്വർണക്കടത്ത്; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെയ്ഡ്
അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് എന്നിവിടങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. കേസിലെ പ്രതി ഷംജു ഉൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന. റെയ്ഡിൽ പ്രതികളുടെ വീടുകളിൽ നിന്ന് ചില രേഖകളും വസ്തുക്കളും കണ്ടെടുത്തു. ബാങ്ക് ഡോക്യുമെന്റ്, പാസ്ബുക്ക്, ക്രെഡിറ്റ് കാർഡ്, ഭൂമി ക്രയവിക്രയം ചെയ്ത രേഖകൾ, സ്വർണ്ണക്കട്ടികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
Story Highlights – Gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here