Advertisement

സ്വർണക്കടത്ത്; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെയ്ഡ്

August 14, 2020
Google News 1 minute Read

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കസ്റ്റംസ്, എൻഐഎ റെയ്ഡ്.
മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
കേസിലെ പ്രതി ഷംജുവിന്റേതുൾപ്പെടെയുള്ള വീടുകളിൽ റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

ഡിപ്ലോമാറ്റിക് കാർഗോയിൽ എത്തിച്ച സ്വർണം കോഴിക്കോട് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. കോഴിക്കോട് ജില്ലയിൽ ജ്വല്ലറികളും വീടുകളും കേന്ദ്രീകരിച്ച് നാല് ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്‌നയും പിടിക്കപ്പെടുന്നതിന് മുന്നോടിയായി 23 തവണ സ്വർണം കടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്തുകാണ് റെയ്ഡിന്റെ ലക്ഷ്യം.

ഇന്നലെയും കോഴിക്കോട് കേന്ദ്രീകരിച്ച് റെയ്ഡ് നടന്നിരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ നാല് കിലോയോളം സ്വർണം പിടിച്ചെടുത്തു. ഇതിന്റെ തുടർച്ചയായാണ് നടപടി. കോഴിക്കോട് ജില്ലയിൽ സ്വർണം ഉരുക്കുന്ന യന്ത്രം കണ്ടെത്തിയതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല.

Story Highlights Gold smuggling, NIA, Customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here