ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി; ഡിഎംകെ നേതാവിനെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്ത്തിക്കുകയും ബി.ജെ.പി. അധ്യക്ഷൻ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത പ്രമുഖ ഡിഎംകെ നേതാവിനെതിരെ പാർട്ടി നടപടി. നിലവിൽ എംഎൽഎ കൂടിയായ കെ.കെ സെൽവത്തെ ഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിക്ക് അപമാനമുണ്ടാക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ അറിയിച്ചു.
അടുത്തിടെ സെൽവം ബിജെപി ആസ്ഥാനമായ കമലാലയം സന്ദർശിക്കുകയും ഡിഎംകെയിൽ കുടുംബ രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ‘അദ്ദേഹം നൽകിയ മറുപടി സ്വീകാര്യമല്ല, അതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുന്നു’ -ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ഓഗസ്റ്റ് അഞ്ചിന് സെൽവത്തെ പാർട്ടിയിൽ നിന്ന് സസ്പപെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സെൽവത്തെ പുറത്താക്കിയത്.
Story Highlights – dmk leader expelled from party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here