ഇഐഎ കരട് വിജ്ഞാപനം അധികാര വികേന്ദ്രീകരണത്തെ തുരങ്കം വയ്ക്കുന്നതെന്ന് ജയറാം രമേശ്

ഇഐഎ കരട് വിജ്ഞാപനം സഹകരണ ഫെഡറലിസത്തെയും അധികാര വികേന്ദ്രീകരണത്തെയും തുരങ്കം വയ്ക്കുന്നതാണെന്ന് മുൻകേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേശ്. പ്രകൃതി ചൂഷണമാണ് അടിക്കടി അപ്രതീക്ഷിതമായി കേരളത്തിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് തിരിച്ചറിയണമെന്നും ജയറാം രമേശ് പറഞ്ഞു. ഇഐഎ കരട് വിജ്ഞാപനം 2020′ എന്ന വിഷയത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ജയറാം രമേശ്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഐഎ കരട് വിജ്ഞാപനത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇഐഎ കരട് വിജ്ഞാപന വിഷയത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറിലാണ് മുൻ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേശ് ഇഐഎയ്‌ക്കെതിരെ നിലപാട് ആവർത്തിച്ചത്. ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവും പ്രകടമാക്കുന്ന കരടിനെതിരെ കേരളത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also : ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിലും പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതി

സംസ്ഥാന തലങ്ങളിൽ പാരിസ്ഥിതിക ആഘാത വിലരുത്തൽ സമിതികൾ രൂപീകരിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ കവർന്നെടുക്കുകയാണ്. ഇതെല്ലാം തന്നെ കരട് വിജ്ഞാപനത്തിന്റെ ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് സ്വഭാവവും പ്രകടമാക്കുന്നതാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ, വി ഡി സതീശൻ എംഎൽഎ, ആർജിഐഡിഎസ് ഡയറക്ടർ ബി എസ് ഷിജു എന്നിവരും പരിസ്ഥിതി പ്രവർത്തകരും വെബിനാറിൽ പങ്കെടുത്തു.

Story Highlights eia, jayaram ramesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top