ഗായിക ആവണിയുടെ ‘ശബ്ദം’ യുവതി മോഷ്ടിച്ചു എന്ന് സംഗീത സംവിധായകൻ കൈലാസ് മേനോൻ

kailas menon facebook post

ചലച്ചിത്ര പിന്നണി ഗായിക ആവണി പാടിയ ഒരു ഗാനം ഒരു യുവതി തൻ്റേതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇത്തരം ഒരു ആരോപണവുമായി കൈലാസ് മേനോൻ രംഗത്തെത്തിയത്.

Read Also : ‘ഇവിടുത്തെ ഫുഡാണ് ഫുഡ്’; ക്വാറന്റീൻ കേന്ദ്രത്തിലെ അനുഭവം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ്

യുവതിയുടെ സഹോദരി എന്നവകാശപ്പെടുന്ന ഒരു ഐഡിയിൽ നിന്നാണ് കൈലാസിന് മെസേജായി ഈ വീഡിയോ ലഭിക്കുന്നത്. എന്നാൽ, ഇത് ആവണിയുടെ ശബ്ദമാണെന്ന് കൈലാസ് മേനോൻ പറഞ്ഞുവെങ്കിലും മെസേജ് അയച്ച വ്യക്തി അത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് കൈലാസ് മേനോൻ ആവണി പാടിയ പാട്ടിൻ്റെ വീഡിയോ അയച്ചുകൊടുക്കുന്നു. എന്നാൽ, പാട്ട് പാടിയത് തൻ്റെ സഹോദരി തന്നെയാണ് എന്നവകാശപ്പെടുന്ന വ്യക്തി വീഡിയോ അയച്ചു നൽകുന്നു. മുൻപും തൻ്റെ സഹോദരിയുടെ വീഡിയോ പലരും അടിച്ചുമാറ്റിയിട്ടുണ്ടെന്നും അപ്പോഴൊക്കെ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആ വ്യക്തി പറയുന്നു. ഈ വീഡിയോയും അങ്ങനെ റിപ്പോർട്ട് ചെയ്യുമെന്നും മെസേജ് അയച്ച വ്യക്തി പറയുന്നു. ഇനി ഇങ്ങനെ ചെയ്യുന്നുൻ്റെങ്കിൽ അപ്രശസ്തരായ ആളുകളുടെ ശബ്ദം കോപ്പിയടിക്കണമെന്ന് മെസേജ് ചെയ്തു കൊണ്ടാണ് കൈലാസ് മേനോൻ ചാറ്റ് അവസാനിപ്പിക്കുന്നത്. കൈലാസ് മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആവണി പങ്കുവച്ചിട്ടുണ്ട്.

കൈലാസ് മേനോൻ്റെ പോസ്റ്റ്:

ഇതൊരു പുതിയ തരം പ്രതിഭാസമാണ്..ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കൽ സയൻസിൽ ‘വോയിസ് ക്ലോണിംഗ്’ എന്ന് പറയും.
ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോൾ അവരുടേതല്ലാത്ത കാരണത്താൽ പൊതു സമൂഹത്തിന് മുമ്പിൽ അപഹാസ്യരാവാൻ സാധ്യതയുള്ളതിനാൽ, അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദമാണ് നിങ്ങൾക്കെങ്കിൽ മാത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി

ഇതൊരു പുതിയ തരം പ്രതിഭാസമാണ്..ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കൽ…

Posted by Kailas Menon on Wednesday, August 12, 2020

Story Highlights kailas menon facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top