രാജസ്ഥാനിൽ നിയമസഭാ സമ്മേളനം ഇന്ന് ചേരും; ആത്മവിശ്വസത്തിൽ കോൺഗ്രസ്

രാജസ്ഥാനിൽ നിയമസഭാ സമ്മേളനം നാളെ ചേരും. കോൺഗ്രസ് വിശ്വാസപ്രമേയവും ബിജെപി അവിശ്വാസ പ്രമേയവും കൊണ്ടുവരും. എംഎൽഎമാർ ഉന്നയിച്ച എല്ലാ പരാതികളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പറഞ്ഞു.

കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിന് ശേഷമാണ് രാജസ്ഥാനിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

120 എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ സർക്കാർ ആത്മവിശ്വാസത്തിലാണ്. ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ വിശ്വാസപ്രമേയം കൊണ്ടുനേരിടാനാണ് കോൺഗ്രസ് തീരുമാനം. ഒറ്റക്കെട്ടായി നിൽക്കുമെന്ന് നിയമസഭാകക്ഷി യോഗത്തിൽ എംഎൽഎമാർ വ്യക്തമാക്കി.

Read Also : രാജസ്ഥാനിലെ പ്രശ്‌ന പരിഹാര സമിതിയിൽ പ്രിയങ്കയും

എംഎൽഎമാരുടെ പരാതികൾ എല്ലാം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു.നേരത്തെ കുതിരക്കച്ചവടം ആരോപിക്കപ്പെട്ട എംഎൽഎമാരായ ഭൻവർ ശർമ്മ, വിശ്വേന്ദ്ര സിങ് എന്നിവരുടെ സസ്‌പെൻഷൻ കോൺഗ്രസ് പിൻവലിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിനിടെ ബിഎസ്പി എം.എൽ.എമാരുടെ കോൺഗ്രസ് ലയനത്തിനെതിരെ ബിജെപി നൽകിയ ഹർജിയിൽ സുപ്രിംകോടതി ഇടക്കാല ഉത്തരവിറക്കാഞ്ഞത് ഗെഹ് ലോട്ടിന് ആശ്വാസമായി. ഹർജി വീണ്ടും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

Story Highlights rajasthan congress issue, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top