രാജസ്ഥാനിലെ പ്രശ്‌ന പരിഹാര സമിതിയിൽ പ്രിയങ്കയും

രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിയ്ക്കാനുള്ള മൂന്നംഗ സമിതിയിൽ പ്രിയങ്കാ ഗാന്ധിയും. പ്രിയങ്കാ ഗാന്ധിയ്ക്ക് പുറമേ അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ മുതലായവരും സമിതിയിലെ അംഗങ്ങളാണ്. സമിതി രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളിൽ നിന്നും എംഎൽഎമാരിൽ നിന്നും നേരിട്ട് അഭിപ്രായം അറിയും.
കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റ് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. ഇതോടെ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നിലനിർത്തുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായും സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. സച്ചിൻ പൈലറ്റ് ഉയർത്തിയ പ്രശ്‌നങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. വിശ്വാസ വോട്ടെടുപ്പ് തേടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിക്ക് ശമനമായത്.
Read Also : രാജസ്ഥാനിൽ കുതിരക്കച്ചവട ആരോപണം ശക്തമാക്കി അശോക് ഗഹ്‌ലോട്ട്
വിമത സ്വരമുയർത്തി പാർട്ടിയിൽ നിന്ന് പുറത്തായി ഒരു മാസം തികയുമ്പോഴാണ് സച്ചിൻ പൈലറ്റ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി വന്നത്. സച്ചിന്റെ പരാതികളും പാർട്ടി കേൾക്കും. പരാതികൾ ചർച്ച ചെയ്യാൻ മൂന്ന് അംഗ കമ്മിറ്റിയെ നിയോഗിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. പാർട്ടി താത്പര്യം മുൻനിർത്തി പ്രവർത്തിക്കുമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
Story Highlights – priyanka gandhi, rajasthan