Advertisement

മലപ്പുറത്ത് കളക്ടർ ഉൾപ്പെടെ 198 പേർക്ക് കൊവിഡ്; 402 പേർക്ക് രോഗമുക്തി

August 14, 2020
Google News 1 minute Read
malappuram covid update

മലപ്പുറം ജില്ലയെ ആശങ്കയിലാഴ്ത്തി കൊവിഡ് വ്യാപനം. ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഉൾപ്പടെ 198 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചവരിൽ സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, എഎസ്പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. 402 പേർ ജില്ലയിൽ ഇന്ന് രോഗമുക്തരായി.

Read Also : എറണാകുളത്ത് 114 പേർക്ക് കൊവിഡ്; തൃശൂരിൽ 80 പേർക്ക് കൊവിഡ്

ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം കൊവിഡ്‌ ബാധ സ്ഥിരീകരിച്ചത്. ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് പുറമെ പെരിന്തൽമണ്ണ സബ് കളക്ടർ കെ എസ് അഞ്ജു, അസിസ്റ്റൻറ് കളക്ടർ വിഷ്ണു രാജ്, പെരിന്തൽമണ്ണ എ.എസ്.പി ഹേമലത, ഇവരുമായി ബന്ധം പുലർത്തിയിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, കുടുംബാംഗങ്ങൾ ഉൾപ്പടെ 22 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ ജില്ലയിലെ തന്നെ സബ് കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഭരണസിരാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ, നിരവധി പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. രോഗബാധ സ്ഥിരീകരിച്ച കളക്ടർ അടക്കമുള്ളവർ കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരാണ്. അതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഉന്നതർ പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നുണ്ട്.

Read Also : കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർ കൊവിഡ് ബാധിതരാവുകയും മറ്റുള്ളവർ നിരീക്ഷണത്തിൽ പോവുകയും ചെയ്തത് ജില്ലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 ആരോഗ്യ പ്രവർത്തകർ അടക്കം 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒറ്റ ദിവസം 402 പേർ കൂടി രോഗമുക്തി നേടിയതാണ് ജില്ലക്ക് ആശ്വാസം പകരുന്നത്.

Story Highlights malappuram covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here