Advertisement

കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

August 14, 2020
Google News 2 minutes Read
Ram Nath Kovind

കൊവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സന്ദേശം ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശാംസകള്‍. ഈ അവസരത്തില്‍ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓര്‍ക്കുന്നു. അവര്‍ ചെയ്ത് ത്യാഗത്തിന്റെ ഫലമാണ് ഇന്ത്യയെന്ന സ്വതന്ത്ര രാജ്യം. കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ മുന്‍നിര യോദ്ധാക്കളായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നു.

കൊവിഡ് വെല്ലുവിളി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടുവെന്നത് ആശ്വാസകരമാണ്. ഈ പരിശ്രമത്തിന്റെ ഭാഗമായി ലോകത്തിന് മാതൃക സൃഷ്ടിക്കാനും സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

Story Highlights Nation Indebted To Frontline Corona Warriors President Ram Nath Kovind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here