സാന്ദ്രയുടെ തങ്കക്കൊലുസ്.., മക്കളെ മണ്ണിലിറക്കാം മരം നടീക്കാം; വിഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

mohanlal

മക്കളുടെ കളിയും ചിരിയും സന്തോഷങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നയാളാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഇരട്ടക്കുട്ടികളാണ് സാന്ദ്രയ്ക്ക്. കുലുസു, തങ്കം എന്നിങ്ങനെയാണ് കുട്ടികളെ സാന്ദ്ര വിളിക്കുന്നത്. മണ്ണില്‍ കളിക്കുകയും മരങ്ങള്‍ നടുകയും ചെയ്യുന്ന കുട്ടികളുടെ വിഡീയോ സാന്ദ്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലും ഈ വിഡിയോ തന്റെ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ എന്നാണ് മോഹന്‍ലാല്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍, സാന്ദ്രയുടെ തങ്കക്കൊലുസ്…
ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും പച്ച പച്ച ഇലകള്‍ വരും . ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും .

മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ …
Love nature and be
SUPERNATURAL

‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’

Story Highlights mohanlal facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top