ക്വാറന്റീൻ നിയമം ലംഘിച്ചു; ഇന്ത്യക്കാരനായ ഹോട്ടൽ ഉടമയ്ക്ക് മലേഷ്യയിൽ തടവ് ശിക്ഷ

ക്വാറന്റീൻ നിയമം ലംഘിച്ചതിനെ തുടർന്ന് നിരവധി പേർക്ക് കൊവിഡ് ബാധിക്കാനിടയാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരനായ ഹോട്ടൽ ഉടമയെ മലേഷ്യയിൽ അഞ്ചുമാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മലേഷ്യയിൽ കേദ സംസ്ഥാനത്ത് സ്വന്തമായി ഭക്ഷണശാല നടത്തുന്ന 57 വയസുകാരനാണ്
കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ, ഹോട്ടൽ ഉടമയുടെ പേര്മലേഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞമാസം ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ 57കാരൻ 14 ദിവസം നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന നിർദേശം ലംഘിക്കുകയും ഇതിനെതുടർന്ന് നിരവധി പേർക്ക് കൊവിഡ് ബാധിക്കാൻ ഇടയാക്കിയതായി കോടതി കണ്ടെത്തുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ 12,000 മലേഷ്യൻ റിംഗറ്റ് പിഴയൊടുക്കാനും മജിസ്ട്രേട്ട് കോടതി നിർദേശം നൽകി.
ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ എത്തിയ റെസ്റ്റോറന്റ് ഉടമയുടെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ക്വാറന്റീൻ ലംഘിച്ച് പലതവണ സ്വന്തം റസ്റ്റോറന്റിൽ പോയിരുന്നത്. എന്നാൽ, രണ്ടാമത്തെ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്.
എന്നാൽ, ഈ സമയം ഇയാളുടെ കുടുംബാംഗങ്ങൾക്കും റസ്റ്റോറന്റിലെ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിലെത്തിയ നിരവധി ആളുകൾക്കും കൊവിഡ് ബാധിച്ചിരുന്നു. ഈ ക്ലസ്റ്ററിൽ നിന്ന് 45-ഓളം പേർക്ക് കൊവിഡ് ബാധിച്ചുവെന്നാണ് കണ്ടെത്തിയത്.
Story Highlights -maleshya covid, indian hotel owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here