Advertisement

74-ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തിയോടെ രാജ്യത്തെ 65 ഗായകർ…; ‘തമിഴാ തമിഴാ’ ശ്രദ്ദേയമാകുന്നു

August 15, 2020
Google News 3 minutes Read

സ്വാതന്ത്ര്യ ദിനത്തിൽ ദേശ ഭക്തിയോടെ രാജ്യത്തെ 65 ഗായകർ. എആർ റഹ്മാൻ റോജ എന്ന സിനിമയ്ക്ക് വേണ്ടി ഈണമിട്ട ‘തമിഴാ തമിഴാ’ എന്ന ഗാനമാണ് 65 ഗായകർ ഒന്നിച്ച് പാടുന്നത്.

എസ് പി ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ഹരിഹരൻ, സുജാത, കൃഷ്ണചന്ദ്രൻ, കാർത്തിക്, മനോ, ജി വേണുഗോപാൽ, നരേഷ് അയ്യർ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ് തുടങ്ങി…അറുപത്തിയഞ്ചോളം ഗായകരാണ് ഈ പാട്ടിനുവേണ്ടി വിവിധ ഇടങ്ങളിൽ ഇരുന്ന് ഒന്നിച്ചത്.

പാട്ടിലെ തമിഴ് വരികൾ വൈരമുത്തുവും ഹിന്ദി വരികൾ പികെ മിശ്രയും തെലുങ്ക് വരികൾ രാജശ്രീയും മലയാളം വരികൾ മങ്കൊമ്പ് ഗോപാലകൃഷ്ണനുമാണ് രചിച്ചിരിക്കുന്നത്.

Story Highlights – 65 patriotic singers in the country on the 74th Independence Day; ‘Tamila Tamila’ is noteworthy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here