സുശാന്തിന് നീതി തേടിയുള്ള ക്യാമ്പയിൻ ട്വിറ്ററിന്റെ ട്രെൻഡിംഗ് പട്ടികയിൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട ക്യാമ്പയിൻ ട്വിറ്ററിന്റെ ട്രെൻഡിംഗ് പട്ടികയിൽ. സുശാന്തിന്റെ മുൻ പെൺസുഹൃത്തും നടിയുമായ അങ്കിത ലോഖണ്ഡെയാണ് Globalprayers4SSR എന്ന ഹാഷ്ടാഗിന് തുടക്കമിട്ടത്. പ്രാർത്ഥന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുശാന്തിന്റെ കുടുംബം ക്യാമ്പയിനിൽ ചേർന്നത്.

സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട് കൈ കൂപ്പി നിൽക്കുന്ന ചിത്രത്തോടെ, Globalprayers4SSR എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു നടി അങ്കിത ലോഖണ്ഡെയുടെ ആഹ്വാനം. വൻപ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലുണ്ടായത്. ട്വിറ്ററിൽ ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി. ബോളിവുഡ് താരങ്ങളും സുശാന്തിന്റെ സുഹൃത്തുക്കളും ലോകത്താകമാനമുള്ള ആരാധകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുശാന്തിന്റെ കുടുംബം പ്രാർത്ഥന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ക്യാമ്പയിനിൽ ചേർന്നത്. നടന്റെ സഹോദരി ശ്വേത സിംഗ് കീർത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി വരാനിരിക്കെയാണ് ക്യാമ്പയിൻ എന്നത് ശ്രദ്ധേയമാണ്. അതേസമയം, നടി റിയ ചക്രവർത്തി, കുടുംബാംഗങ്ങൾ എന്നിവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top