Advertisement

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 15, 2020
Google News 27 minutes Read
k k shailaja

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

https://www.facebook.com/24onlive/photos/a.1823108557750677/3318162551578596/?type=3&__xts__%5B0%5D=68.ARA6vzp5DWh4c6WyJ8BFqbSKk0ztPtMztCg38Gw4O1XYQIn7m_HgrBJZ2uxBca43mg5vC1B19Rwu3DfOC_efedH7JfJ9QumWdPBnVyRgFYWsIlzx2nI0ER1-_Iu_d47vhc3fISoUp3crs-uzkjxRJVFH_2v95T17bMszy25EtKDiY6pZVdNqPKDcqrUn-O0uVHI8nVX46sIot2wOyEYro3XWD82mRFtvg3XVkJOsRhuYPZVZJMr_PVBi3sxESHRzHqHP1x3DTSJI_Sr0ocvbX_Nlgeh_8VtnE7gh0Yb2FBcdC2cqLMaBzYmLxdH9cR3YSFKn0R_9FtOY2Nc3f2etof6AXB-e&__tn__=-R

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • മലപ്പുറം – 362
  • തിരുവനന്തപുരം -321
  • കോഴിക്കോട് -151
  • ആലപ്പുഴ – 118
  • എറണാകുളം – 106
  • കൊല്ലം – 91
  • തൃശൂര്‍ – 85
  • കാസര്‍ഗോഡ് – 81
  • പാലക്കാട് – 74
  • കണ്ണൂര്‍ – 52
  • പത്തനംതിട്ട – 49
  • വയനാട് – 48
  • കോട്ടയം – 39
  • ഇടുക്കി – 31
https://www.facebook.com/24onlive/photos/a.1823108557750677/3318174378244080/?type=3&__xts__%5B0%5D=68.ARA8UyOL2XaaBtBm3BUHLiKeheCpzRBGKYfHn4ot0cWQ3b5-Eg7wTBYhx4MrCL-6E8hQj7jhpIqiIfGw6NpG9u6OV-NkUpPEEWbfV6OAuCqJ2vYMUFrJ9c4I2hw5uMh13WCKtUspaPCJZDMu9vWZ6kji7TqajAtCs3F3yxoQxz8SxL0uKSObzoUNl8RhOe8qA9pDQDuLYIlYLD6Drujaykv09E_hy2WPlSetyGdMt71PflLg8pa1Vra3Bwbmc0S2asfuHR-3hWIR26VI87UPXrBEXmuAJzil_nYYNkC8lDMJQWo0CmEsMfAqMrc0AzklIT0BYS1SVx5qHSF2bq2P_XOK_tVu&__tn__=-R

ഏഴ് മരണമാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് നാലിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ഓഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), ഓഗസ്റ്റ് എട്ടിന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ഓഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ഓഗസ്റ്റ് ഏഴിന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

https://www.facebook.com/24onlive/photos/a.1823108557750677/3318181684910016/?type=3&__xts__%5B0%5D=68.ARCDJGPFsBYAgWtrVYszwIZSCJ6SDvZvJY5a8KpOacF-LlEXFKs0C7vq4__Bvrh4EewxcNCDVuoCFxfqIv8a1nPbbcrfYtOF1aly9vgNEDHb0iftdEgmQg6-5HYNKzW6iYVN6q4KOve9KRuZhGaT2z7pvO7ttMdQd40R1ZBX1fCgKnDb5wS2SUg3H2vDuLDPgV0YvCWXjK0Du-TPMJemnhLHKCVR58YJy9048DbcjGhwzAMuZHQKZNbpLCRLhIq8j8YKI7rJFGsVPXZ6yC_b6myS71YAn8GzzF4dMGJQOSdKQe84UR08Grq_FORKUwNnS5I0UDeSVGHYBzYajDMlZZDbuByW&__tn__=-R

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 313
  • മലപ്പുറം – 307
  • കോഴിക്കോട് – 134
  • ആലപ്പുഴ – 106
  • എറണാകുളം – 99
  • കൊല്ലം – 86
  • തൃശൂര്‍ – 77
  • കാസര്‍ഗോഡ്- 71
  • പാലക്കാട് – 49
  • കണ്ണൂര്‍ – 47
  • വയനാട് – 40
  • കോട്ടയം – 33
  • പത്തനംതിട്ട – 31
  • ഇടുക്കി – 16

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ ആറ്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളത്ത് നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -170
  • എറണാകുളം – 124
  • പാലക്കാട് – 92
  • ആലപ്പുഴ – 80
  • തൃശൂര്‍ – 63
  • കോഴിക്കോട് – 56
  • കോട്ടയം – 45
  • കൊല്ലം – 42
  • ഇടുക്കി – 39
  • പത്തനംതിട്ട – 37
  • കണ്ണൂര്‍ – 32
  • വയനാട് – 20
  • കാസര്‍ഗോഡ് – 3
https://www.facebook.com/24onlive/videos/705160280032961/

ഇതോടെ 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,779 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 1608 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here