ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് ശിവങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം.

കഴിഞ്ഞ ഏഴാം തീയതി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.അന്ന് ശിവശങ്കർ നൽകിയ മറുപടികൾ കള്ളമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പ്രളയ ഫണ്ട് സ്വരൂപിക്കാൻ യുഎഇയിൽ ശിവശങ്കർ അടക്കമുള്ളവർ എത്തിയപ്പോഴും സ്വപ്നയുടെ ഇടപാടുകളിൽ ദുരൂഹതയുള്ളതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് എൻഫോഴ്‌സ്‌മെന്റ്.

ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി.

Story Highlights Enforcement directorate, M shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top