ഓണത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കാൻ ആലോചന

അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ ആലോചന. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും. ഓണക്കാലത്ത് ബംഗളൂരു- മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ തുടങ്ങാനാണ് ആലോചന.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഓണക്കാലം കണക്കിലെടുത്ത് അന്തർ സംസ്ഥാന ബസ് സർവീസുകൾ പുനഃരാരംഭിക്കാനുള്ള ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചതായാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളിലകൾക്ക് കേരളത്തിലേക്ക് തിരിച്ചെത്താൻ നിലവിൽ പൊതുഗതാഗത സംവിധാനമില്ല. ഈ കാര്യം പരിഗണിച്ചുകൊണ്ട് ഗതാഗത, ആരോഗ്യ, ആഭ്യന്തര വകുപ്പ് തലത്തിൽ ചർച്ച നടന്നതായാണ് സൂചന. ഇതിന്റ അടിസ്ഥാനത്തിൽ സർക്കാർതലത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Story Highlights – Plans to start inter-state KSRTC bus service

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top