കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് ആർടിപിസിആർ കൊവിഡ് പരിശോധന

മലപ്പുറം കരിപ്പൂർ വിമാനാപകടത്തിലെ രക്ഷാ പ്രവർത്തകർക്ക് കൊവിഡ് പരിശോധന. 559 പേരിൽ നിന്നാണ് സ്രവം എടുത്തത്. ആർടിപിസിആർ പരിശോധനയാണ് രക്ഷാ പ്രവർത്തകർക്ക് നടത്തുക. പരിശോധന വെള്ളിയാഴ്ച നടന്നത് അഞ്ച് കേന്ദ്രങ്ങളിലാണ്. നാല് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം വരും.

പുളിക്കലിൽ മൊബൈൽ പരിശോധനയാണ് നടന്നത്. 56 പേർ പങ്കെടുത്തു. എയർപോർട്ട് ഗാർഡനിലാണ് സിഎസ്എഫ് ജവാന്മാർ അടക്കം പരിശോധന നടത്തിയത്. അതിൽ 199 പേര്‍ പങ്കെടുത്തു. നെടിയിരുപ്പിൽ 65 പേർക്ക് ചിറയിൽ ജിയുപി സ്‌കൂളിൽ പരിശോധന നടത്തി. 101 പേരാണ് പള്ളിക്കൽ പഞ്ചായത്തിലുള്ളവർക്ക് തറയിട്ടാൽ എഎംഎൽപി സ്‌കൂളിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്തത്. ഹജ്ജ് ഹൗസിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ 138 പേർ ആണ് സ്രവം നൽകിയത്.

Read Also : മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഓഗസ്റ്റ് ഏഴിനാണ് നാടിനെ നടക്കിയ വിമാനാപകടം നടന്നത്. പിന്നീട് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറം കളക്ടർക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിരീക്ഷണത്തിലായി. കൂടാതെ ഡിജിപിയും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. കളക്ടറെ കൂടാതെ 20ൽ അധികം ഉന്നതോദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights covid, karipur accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top