കർണാടകയിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിച്ചേക്കുമെന്ന് സൂചന

കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് സൂചന. ബംഗളൂരുവിലെ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പോപ്പുലർ ഫ്രണ്ടിനൊപ്പം എസ്ഡിപിഐയേയും നിരോധിച്ചേക്കും.

ഓഗസ്റ്റ് 20 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
സംസ്ഥാന പഞ്ചായത്ത് രാജ്- ഗ്രാമവികസന വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഓഗസ്റ്റ് 11 ന് നടന്ന കലാപത്തിൽ എസ്ഡിപിഐ പ്രവർത്തകരായ നിരവധി ആളുകൾ അറസ്റ്റിലായിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചതിനാണ് അറസ്റ്റ് ഉണ്ടായത്.

Read Also :ബംഗളൂരു കലാപം തെറ്റായ പ്രചരണത്തിന് പിന്നാലെ : 19 പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ

കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവിൽ സംഘർഷം ഉടലെടുക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. എംഎൽഎയുടെ വീടിന് മുമ്പിൽ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധി പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരുന്നു.

Story Highlights Karnataka police firing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top