ഭാവി ഇന്ത്യയെ കുറിച്ച് സംസാരിക്കാം; കൈറ്റ്‌സ് വോയിസ് ഓഫ് ഇന്ത്യയില്‍

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷന്‍ ദേശീയ തലത്തില്‍ യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ‘വോയിസ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍ക്ലേവില്‍ ‘ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍, വികസന സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവയെക്കുറിച്ച്
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള യുവ സമൂഹം സംസാരിക്കും.
യൂട്യൂബ് ലൈവ് ആയി നടക്കുന്ന പ്രോഗ്രാം സാമൂഹ്യപ്രവര്‍ത്തകയും നര്‍മ്മദാ ബച്ചാവോ ആന്തോളന്റെ സ്ഥാപകയുമായ മേധാപട്കര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വൈവിധ്യവും സംസ്‌കാരവും എന്ന ആശയം ഉയര്‍ത്തിക്കൊണ്ടുള്ള ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍പേരും അവരവരുടെ മാതൃഭാഷയില്‍ ആണ് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുന്നത്.
ഹൈബി ഈഡന്‍ എംപി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അക്കായ് പദ്മശാലി, IIMSAM ഗുഡ് വില്‍ അംബാസിഡര്‍ ആസിഫ് അയൂബ്, എട്ട് വയസുകാരിയായ ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കുംഗുജം, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പൈലറ്റ് ആദം ഹാരി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. റൈറ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ രാജശ്രീ പ്രവീണ്‍, പാര്‍വതി അരുള്‍ ജോഷി, അഞ്ജന പി.വി തുടങ്ങിയവര്‍ സംസാരിക്കും.
Story Highlights – Kites Voice of India