ദുബായിൽ സ്വപ്‌നയുമായി ശിവശങ്കറിന്റെ കൂടിക്കാഴ്ച; വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ. യുഎഇയിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. ദുബായിൽ സ്വപ്നയും ശിവശങ്കറും നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. എൻഐഎ സംഘം യുഎഇയിൽ നടത്തിയ അന്വേഷണത്തിന് തൊട്ടുപിന്നാലെയാണ് നടപടി. ലോക്ക് ഡൗണിന് മുൻപ് ദുബായിലേക്ക് ശിവശങ്കർ നടത്തിയ യാത്രകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദുബായിൽ സ്വപ്നയും ശിവശങ്കറും നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ശിവശങ്കറിന് ഫൈസൽ ഫരീദുമായി ബന്ധമുണ്ടോയെന്നതടക്കം അന്വേഷണസംഘം പരിശോധിച്ചു. ഇതെല്ലാം വിലയിരുത്തിയ ശേഷം ഹാജരാകാൻ ആവശ്യപ്പെടും.

ഇതിനിടെ സ്വപ്നയ്ക്ക് വിദേശത്ത് നിന്ന് ഹവാല ശൃംഖല വഴി പണം ലഭിച്ചെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഈ പണമിടപാടുകളെപ്പറ്റി ശിവശങ്കറിന് അറിവുണ്ടോയെന്ന് പരിശോധിക്കും. അതേസമയം ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം, സിസിടിവി ദൃശ്യങ്ങൾ എന്നിവയിൽ എൻഐഎ ആവശ്യം നീളുകയാണ്.

Story Highlights M Shivashankar, Swapna suresh, NIA, Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top