രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല: പ്രധാനമന്ത്രി

രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിൽ അടക്കം അതിന് ശ്രമിച്ചവർക്ക് ഉചിത മറുപടി ഇതിനകം സൈന്യം നൽകിയിട്ടുണ്ടെന്നും ചെങ്കോട്ടയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ആത്മനിർഭർ ഭാരത് രാജ്യസ്‌നേഹത്തിന്റെ മന്ത്രമായി അടുത്തനാളുകളിൽ മാറണമെന്നും ഇതോടെ ഭാരതം പുരോഗതിയിലെയ്ക്ക് കുതിയ്ക്കും എന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. കൊറോണ കാലത്തെ അതിജീവിക്കാൻ രാജ്യത്തിന് വേഗത്തിൽ സാധിക്കുമെന്ന് പ്രതീക്ഷ പങ്കു വച്ച പ്രധാനമന്ത്രി രാജ്യം ആകെയുള്ള മുന്നണി പോരാളികളെ അഭിനന്ദിച്ചു.
രാജ്യത്തിനും നമ്മുടെ സൈന്യത്തിനും എന്തൊക്കെ ചെയ്യാൻ പറ്റുമെന്നത് ലോകം ലഡാക്കിൽ കണ്ടു. അവരെയെല്ലാം ഇന്ന് ആദരിക്കുന്നു. അയൽക്കാരൻ എന്നാൽ അതിർത്തി പങ്കിടുന്നയാൾ മാത്രമല്ല, നല്ല ഹൃദയ ബന്ധം കൂടി പുലർത്തുന്നയാൾകൂടിയാണ്. അവിടെ ബന്ധങ്ങളിൽ ഐക്യമുണ്ടാകണം. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യ എല്ലാ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. അതിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – No compromise with any force trying to increase national borders: PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here