പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് കൊവിഡ് ബാധിച്ചു മരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ബീവിയുടെ ഭർത്താവ് അബ്ദുൽ ബഷീർ (47) ആണ് മരിച്ചത്. മത്സ്യ വ്യാപാരി ആയിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കൊവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റും കൊവിഡ് ചികിത്സയിലാണ്.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top