കോഴിക്കോട് ജില്ലയിലെ ഞായറായ്ച ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് സമ്പര്‍ക്കവ്യാപനം ഒഴിവാക്കാനായിരുന്നു നേരത്തെ ഞായറാഴ്ചകളില്‍ കോഴിക്കോട് ജില്ലയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
പുതിയ ക്ലസ്റ്ററുകളുടെ രൂപീകരണത്തില്‍ കുറവുണ്ടായതും ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നു കളക്ടര്‍ അറിയിച്ചു. കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഇളവുകള്‍ റദ്ദാക്കുകയും ഞായറാഴ്ച ലോക്ക്ഡൗണ്‍ വീണ്ടും നടപ്പിലാക്കുകയും ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇളവുകള്‍ കണ്ടെയ്ന്‍മെന്റ്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ മാത്രമായിരിക്കും ബാധകമെന്നും കളക്ടര്‍ അറിയിച്ചു.
Story Highlights – Sunday lockdown in Kozhikode was withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here