എം.എസ്. ധോണിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും

എം.എസ്. ധോണിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും. ഇന്‍സ്റ്റഗ്രാമിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി സുരേഷ് റെയ്‌ന അറിയിച്ചത്. രാജ്യത്തിന് നന്ദി പറയുന്നതായും റെയ്‌ന അറിയിച്ചു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണിയും റെയ്‌നയും നിലവിലുള്ളത്.
Read Also : എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
‘മഹേന്ദ്രസിംഗ് ധോണി, നിങ്ങളോടൊപ്പം കളിക്കാന്‍ സാധിച്ചത് മനോഹരമായ അനുഭവമായിരുന്നു. ഈ യാത്രയില്‍ ഞാനും താങ്കള്‍ക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി’ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്‌നയുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. 2005 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെയാണ് ഇന്ത്യയ്ക്കായി റെയ്‌ന അരങ്ങേറിയത്. ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്‍ി20 മത്സരങ്ങളും കളിച്ച തരാമാണ് റെയ്‌ന. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു റെയ്‌നയുടെ ടെസ്റ്റ് അരങ്ങേറ്റം.
ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. എല്ലാവരുടെയും സ്‌നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി പറയുന്നതായി ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
Story Highlights – Suresh Raina announces retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here