സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ സൈനികർക്ക് സമർപ്പിച്ച് ട്വിറ്റർ

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ സൈനികർക്ക് സമർപ്പിച്ച് ട്വിറ്റർ. ഇതിന്റ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് ദേശീയ യുദ്ധസ്മാരകത്തിന്റെ മാതൃകയിൽ പ്രത്യേകം രൂപകൽപന ചെയ്ത ഇമോജി അവതരിപ്പിച്ചു. സൈനികരുടെ ജീവന് ആദരമർപ്പിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteTheSolidier സംരംഭത്തിനും ട്വിറ്റർ പിന്തുണ നൽകുന്നുണ്ട്.

അതേസമയം, നാഷണൽ വാർ മെമ്മോറിയൽ എന്ന പേരിൽ ഒരു പുതിയ ട്വിറ്റർ അക്കൗണ്ട് പ്രതിരോധമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പുതിയ ഇമോജി ഓഗസ്റ്റ് 18 വരെയാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ ഭാഷകളിൽ സ്വാതന്ത്ര്യദിനം എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്യുമ്പോൾ ഈ ഇമോജി ലഭിക്കും. #IndiaIndependenceDay, #SaluteTheSoldier, #IDay2020, #NationalWarMemorial എന്നിവയ്‌ക്കൊപ്പവും ഈ ഇമോജികൾ ലഭിക്കും.

ആറാം തവണയാണ് ട്വിറ്റർ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇമോജി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അശോക ചക്രം, ചെങ്കോട്ട, ഇന്ത്യൻ ദേശീയ പതാക പോലുള്ളവ ഇമോജിയായി അവതരിപ്പിച്ചിരുന്നു.

Story Highlights – Twitter dedicated to Indian soldiers on Independence Day imoji

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top