ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ആരോപണവുമായി രാഹുല്‍ ഗാന്ധി. ഇതിലൂടെ വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
വിദ്വേഷ പ്രചാരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക് മാറ്റുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഫേസ്ബുക്കില്‍ വിദ്വേഷ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത ബിജെപി നേതാക്കള്‍ ഇപ്പോഴും എഫ്ബിയില്‍ സജീവമാണെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വസിക്കുന്നുണ്ടെന്ന് ഞായറാഴ്ച രാവിലെ രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ചൈനയെ ഇന്ത്യയുടെ ഭൂമി കയേറാന്‍ സഹായിച്ചത്. പ്രധാനമന്ത്രിയുടെ നുണകളാണ് ആ ഭൂമി എന്നും കൈവശം വയ്ക്കാന്‍ ചൈനയെ സഹായിച്ചത് രാഹുല്‍ ചൂണ്ടിക്കാട്ടി.
Story Highlights – BJP and RSS control Facebook and WhatsApp in India; Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here