ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ജനിച്ച കടുവക്കുട്ടിയ്ക്ക് ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന്റെ പേര്

ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ജനിച്ച കടുവക്കുട്ടികളിൽ ഒന്നിന് ലഡാക്ക് സംഘർഷത്തിനിടെ വീരമൃത്യു വരിച്ച തെലങ്കാന സ്വദേശിയായ കേണൽ സന്തോഷ് ബാബുവിന്റെ പേര് നൽകുമെന്ന് അധികൃതർ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പാർക്കിന്റെ ക്യൂറേറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക് ഡൗണിനിടെയാണ് സുവോളജിക്കൽ പാർക്കിലെ റോയൽ ബംഗാൾ കടുവ ഇനത്തിൽപെട്ട ആശ എന്ന കടുവ മുന്ന് കടുവ കുട്ടികൾക്ക് ജന്മം നൽകിയത്. ഇതിൽ ഒരാൾക്ക് വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ പേര് നൽകും. മറ്റ് രണ്ട് കടുവ കുട്ടികൾക്ക് സൂര്യ, സങ്കൽപ് എന്നിങ്ങനെയും.

ഇതിനിടെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ജൂലായ് 22 ന് കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമന ഉത്തരവ് നൽകിയിരുന്നു. ശനിയാഴ്ച ഡെപ്യൂട്ടി കളക്ടറായി ഭാര്യ സന്തോഷി ജോലിയിൽ പ്രവേശിച്ചു. ജൂൺ 22 ന് കേണൽ സന്തോഷ് ബാബുവിന്റെ വീട് സന്ദർശിച്ച തെലങ്കാന മുഖ്യമന്ത്രി അഞ്ച് കോടി രൂപ കുടുംബാംഗങ്ങൾക്ക് ധനസഹായമായി കൈമാറിയിരുന്നു.

ലഡാക്കിലെ ഗാൽവാൻ വാലിയിൽ ജൂൺ 15 ന് ചൈനീസ് സൈനികരുമായി ഉണ്ടായ സംഘർഷത്തിനിടെ കേണൽ സന്തോഷ് ബാബു അടക്കം 20 സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Story Highlights – Born in the Hyderabad Zoological Park in Hyderabad, a tiger cub is named after a soldier who was martyred in Ladakh.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top