കോട്ടയം ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid 19 alappuzha

കോട്ടയം ജില്ലയില്‍ ഇന്ന് 100 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന നാലു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. വിജയപുരം, അതിരമ്പുഴ, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി എന്നിവയാണ് സമ്പര്‍ക്ക രോഗബാധ കണ്ടെത്തിയ മറ്റു സ്ഥലങ്ങള്‍. അതേസമയം, ജില്ലയില്‍ 61 പേര്‍ രോഗമുക്തരായി. നിലവില്‍ 623 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 2084 പേര്‍ക്ക് രോഗം ബാധിച്ചു. 1458 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 32 പേരും ഉള്‍പ്പെടെ 287 പേര്‍ക്ക് പുതിയതായി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ആകെ 9871 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid 19, coronavirus, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top